Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാങ്കറില്‍ ഒളിപ്പിച്ചു...

ടാങ്കറില്‍ ഒളിപ്പിച്ചു കടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
ടാങ്കറില്‍ ഒളിപ്പിച്ചു കടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി
cancel
പെരുമ്പാവൂര്‍: ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 250 കിലോ കഞ്ചാവാണ് പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍വെച്ച് പൊലീസ് പിടികൂടിയത്. ഡ്രൈവര്‍ മധുര ഭൂതിപുരം പുതുപ്പാടി സെല്‍വകുമാറിനെ (42) അറസ്റ്റ് ചെയ്തു. ഒഡിഷയില്‍നിന്ന് ഇടുക്കിയിലേക്ക് കടത്തിയ കഞ്ചാവ് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടിയത്. അഞ്ച് അറകളുള്ള ലോറിയിലെ ഒരു അറയില്‍ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തില്‍ തവിടെണ്ണയാണെന്നാണ് ഉടമ കൂടിയായ ഡ്രൈവര്‍ സെല്‍വന്‍ പൊലീസിനോട് പറഞ്ഞത്. പരിശോധനയിലാണ് അറയില്‍ ഒളിപ്പിച്ച 111 പാക്കറ്റ്​ കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സെല്‍വന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. റൂറല്‍ ജില്ലയില്‍ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാള്‍ക്കെന്തെങ്കിലും ബന്ധമുണ്ടോ എന്നതും ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചുവരുന്നു. ടാങ്കര്‍ ലോറിയിൽ കഞ്ചാവ് കടത്ത് പിടികൂടുന്നത് ഇത് ആദ്യസംഭവമാണ്. എ.എസ്.പി അനുജ് പലിവാല്‍, പെരുമ്പാവൂര്‍ എസ്.എച്ച്.ഒ ആര്‍. രഞ്ജിത്ത്, കുറുപ്പംപടി എസ്.എച്ച്.ഒ വി.എസ്. വിപിന്‍, എസ്.ഐമാരായ ടി.എല്‍. ജയന്‍, റിന്‍സ് എം. തോമസ്, റോജി ജോര്‍ജ്, എ.എസ്.ഐമാരായ അനില്‍കുമാര്‍, ടി.പി. പുഷ്പാംഗദന്‍, എസ്.സി.പി.ഒമാരായ അബ്ദുൽ മനാഫ്, സന്ദീപ് കുമാര്‍, അനീഷ് കുര്യാക്കോസ്, സി.പി.ഒമാരായ സുധീര്‍, അഭിലാഷ്, നിസാര്‍, സെബി ആന്റണി, നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. er pbvr 1 Kancavu Prethi Selvakumar പ്രതി സെല്‍വകുമാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story