Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസന പദ്ധതികൾക്ക് 2.5...

വികസന പദ്ധതികൾക്ക് 2.5 കോടി അനുവദിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: നഗരസഭയിലെ റോഡുകളുടെ നവീകരണം അടക്കമുള്ള പദ്ധതികൾക്കായി രണ്ടരക്കോടി രൂപ അനുവദിച്ചതായി നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ജനശക്തി റോഡിന് 23 ലക്ഷം, വളക്കുഴി റോഡിന് 33 ലക്ഷം, വാശികവല റോഡിന് 10 ലക്ഷം, ഇ.ഇ.സി മാർക്കറ്റ് റോഡിന് എട്ടുലക്ഷം പ്രസാദ് റോഡിന് 8.5 ലക്ഷം ആശ്രമം താഴത്ത് റോഡിന് 5.81 ലക്ഷം രൂപയും അടക്കമാണ് തുക അനുവദിച്ചത്. അംഗൻവാടികളുടെ നവീകരണത്തിനായി 17 ലക്ഷവും അമൃത കുടിവെള്ള പദ്ധതി നടപ്പാക്കാൻ 40 ലക്ഷവും കുര്യൻമലയില്‍ കളിസ്ഥലം നിർമിക്കാൻ ഏഴ് ലക്ഷവും അനുവദിച്ചു. മണ്ണാന്‍കടവ് തോട് നവീകരണത്തിന് 4.5 ലക്ഷവും മണിയൻതോട് നവീകരണത്തിന് ഏഴ് ലക്ഷവും ഇട്ടുണ്ണാൻ പാടശേഖരത്തിന് ആറ് ലക്ഷവും അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story