Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ കോളജിൽ 23.75...

മെഡിക്കൽ കോളജിൽ 23.75 കോടിയുടെ അടിയന്തര ചികിത്സവിഭാഗം

text_fields
bookmark_border
കൊച്ചി: ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ 23.75കോടി ചെലവിട്ട് പുതിയ എമര്‍ജൻസി ആൻഡ്​ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് ഒരുങ്ങുന്നു. നൂതന സംവിധാനത്തോടെയുള്ള എമര്‍ജന്‍സി കെയര്‍, ക്രിട്ടിക്കല്‍ കെയര്‍, അത്യാഹിത വിഭാഗം എന്നിവയാണ് ഈ ബ്ലോക്കില്‍ സജ്ജമാക്കുക. കേന്ദ്രസഹായത്തോടെയാണ് നിർമാണം. അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് അള്‍ട്രസൗണ്ട്, സി.ടി സ്‌കാന്‍ സംവിധാനം എന്നിവയുണ്ടാകും. മുകളിലത്തെ നിലകളില്‍ ട്രോമകെയര്‍ ചികിത്സക്കുള്ള ഓപറേഷന്‍ തിയറ്ററുകള്‍, സ്‌പെഷലൈസ്ഡ് ഐ.സി.യു റൂമുകള്‍, ചെറിയ വാര്‍ഡുകള്‍ എന്നിവയുമുണ്ടാകും. അനുബന്ധമായി ഇതിനുവേണ്ട ലാബ് ടെസ്റ്റിങ്​ സൗകര്യവും ഉണ്ടാകും. ജില്ലയിലെ എമര്‍ജന്‍സി ട്രോമ വിഭാഗങ്ങള്‍ക്ക് നൂതന സംവിധാനമാണൊരുക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍റെ നേതൃത്വത്തില്‍ എല്ലാവിഭാഗം മേധാവികളുമായും പി.ഡബ്ല്യു.ഡി വിഭാഗവുമായും നടത്തിയ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പ്ലാൻ രൂപവത്​കരിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ 48 സെന്‍റ്​ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. അപകടത്തിൽപെട്ടും മറ്റുമായി നിരവധിപേർ നിത്യേന ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലെ സൗകര്യങ്ങളുടെ അപര്യാപ്തത പലപ്പോഴും പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story