Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പി‍െൻറ 'ഓപറേഷൻ ആൽഫ'; രാത്രി പരിശോധനയിൽ പിടികൂടിയത് 233 വാഹനങ്ങൾ

text_fields
bookmark_border
മോട്ടോർ വാഹന വകുപ്പി‍ൻെറ 'ഓപറേഷൻ ആൽഫ'; രാത്രി പരിശോധനയിൽ പിടികൂടിയത് 233 വാഹനങ്ങൾ കാക്കനാട്: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ രാത്രി പരിശോധനയിൽ വിവിധ വകുപ്പുകളിലായി കുടുങ്ങിയത് 233 വാഹനങ്ങൾ. 'ഓപറേഷൻ ആൽഫ' പേരിൽ വെള്ളിയാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് വാഹനങ്ങൾക്കെതിരെ കേസെടുത്തത്. എറണാകുളം ആർ.ടി ഓഫിസും അതിനു കീഴിൽ വരുന്ന സബ് ആർ.ടി. ഓഫിസുകളായ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ആലുവ, എറണാകുളം, പറവൂർ, അങ്കമാലി എന്നീ ഓഫിസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 200ൽഅധികം വാഹനങ്ങളെ പിടികൂടിയത്. 4.87 ലക്ഷം രൂപയാണ് ഒറ്റ ദിവസം കൊണ്ട് പിഴയിനത്തിൽ ഈടാക്കിയത്. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, നിരോധിത ലൈറ്റുകളും നെയിംബോർഡുകളും ഘടിപ്പിച്ചവ, അനുമതിയില്ലാതെ പരസ്യം പതിച്ചവ എന്നിങ്ങനെയുള്ള വാഹനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. രാത്രി പരിശോധനകൾ ഇല്ലാത്തതിനാൽ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ പുറത്തിറക്കുന്നത് സ്ഥിരം സംഭവമായിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ പലപ്പോഴും അപകടം ഉണ്ടാക്കുന്നതും മോട്ടോർ വാഹന വകുപ്പി‍ൻെറ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ്​ കർശനമായ പരിശോധനക്ക്​ ഇറങ്ങിയത്. വരും ദിവസങ്ങളിലും മിന്നൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story