Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTമത്സ്യമേഖലയിൽ 23ന് പണിമുടക്ക്
text_fieldsbookmark_border
കൊച്ചി: പെട്രോള്‍-ഡീസല്‍-മണ്ണെണ്ണ വില വർധന മത്സ്യമേഖലക്ക് ദോഷകരമായ കേന്ദ്ര- സംസ്ഥാന നിയമങ്ങള്‍, ക്ഷേമനിധി ആനുകൂല്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മത്സ്യമേഖല സംരക്ഷണ സമിതി സമരപ്രഖ്യാപന കൺവെന്‍ഷന്‍ നടത്തി. മേയ് 23ന് മത്സ്യമേഖലയില്‍ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് ഇവർ അറിയിച്ചു. മത്സ്യഫെഡിൻെറ കാര്യക്ഷമതയില്ലായ്മ, തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് അനുഭവിക്കുന്ന യാതനകളും പുനര്‍ഗേഹം പദ്ധതി അനുസരിച്ചുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സമ്മേളനം ചെയര്‍മാന്‍ വി. ദിനകരന്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തറയില്‍, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്, എ. ദാമോദരന്‍, ഡോ. സാബാസ് ഇഗ്നേഷ്യസ്, പി.പി. ജോണ്‍, ബാബു തണ്ണിക്കോട്, ബോസ്കോ, പി.എം. സുഗതന്‍, ബേസില്‍ മുക്കത്ത്, വി.വി. അനിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story