Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎറണാകുളം ജങ്​ഷൻ​...

എറണാകുളം ജങ്​ഷൻ​ റെയിൽവേ സ്​റ്റേഷൻ വികസിക്കും; 229 കോടി ചെലവിൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്​റ്റേഷനുകളിൽ ഒന്നായ എറണാകുളം ജങ്​ഷൻ​​ റെയിൽവേ സ്​റ്റേഷൻ വൻ വികസനത്തിന്​ തയാറെടുക്കുന്നു. 229 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്​റ്റേഷൻ വികസിപ്പിക്കുന്നതിന്​ റെയിൽവേ മന്ത്രാലയത്തിന്​ കീഴിലെ റെയിൽ ലാൻഡ്​​ ഡെവലപ്​മൻെറ്​ അതോറിറ്റി (ആർ.എൽ.ഡി.എ) ടെൻഡർ ക്ഷണിച്ചു. 48 ഏക്കർ വിസ്​തൃതിയിൽ ആറ്​ പ്ലാറ്റ്​ഫോമും രണ്ട്​ ടെർമിനലും ഉൾപ്പെടുന്നതാണ്​ സൗത്ത്​ റെയിൽവേ സ്​റ്റേഷൻ എന്ന എറണാകുളം ജങ്​ഷൻ റെയിൽവേ സ്​റ്റേഷൻ. വടക്ക്​ ഷൊർണൂർ ഭാഗത്തേക്ക്​, തെക്ക്​ ആലപ്പുഴ ഭാഗത്തേക്ക്​, തെക്കുപടിഞ്ഞാറ്​ വില്ലിങ്​ടൺ ഐലൻഡ്​​ ഭാഗത്തേക്ക്​, കിഴക്ക്​ കോട്ടയം ഭാഗത്തേക്ക്​ എന്നിങ്ങനെ നാല്​ വ്യത്യസ്​ത ദിശകളിലേക്കുള്ള റെയിൽപാതകളെ ബന്ധിപ്പിക്കുന്ന ജങ്​​ഷൻകൂടിയാണിത്​. രൂപകൽപന, നിർമാണം, ധനസഹായം, പ്രവർത്തിപ്പിക്കൽ, കൈമാറൽ (ഡി.ബി.എഫ്​.ഒ.ടി) മാതൃകയിലാകും സ്​റ്റേഷൻ വികസിപ്പിക്കുക. ഡിപ്പാർച്ചർ ഹാൾ, അറൈവൽ ഹാൾ, ഇൻഫർമേഷൻ സൻെറർ, ബാഗേജ്​ സെക്യൂരിറ്റി ചെക്ക്​ ഇൻ ഏരിയ, എൻക്വയറി കൗണ്ടർ എന്നിവിടങ്ങളിൽ യാത്രക്കാർക്ക്​ ലോകോത്തര നിലവാരത്തി​െല സൗകര്യങ്ങൾ ഉറപ്പാക്കുകയാണ്​ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്​. പ്രകൃതിസൗഹൃദ രൂപകൽപനക്ക്​ ഊന്നൽ നൽകിയുള്ള നവീകരണത്തോടെ സ്​റ്റേഷനിൽ വയോജന, ഭിന്നശേഷി സൗഹൃദ അന്തരീക്ഷവും നിലവിൽവരും. മൂന്ന്​ വർഷംകൊണ്ട്​ പദ്ധതി പൂർത്തിയാക്കുകയാണ്​ ലക്ഷ്യം. ഓൺലൈൻ ടെൻഡർ ക്ഷണിക്കുന്നതിന്​ മുന്നോടിയായി ആർ.എൽ.ഡി.എ സംഘടിപ്പിച്ച വിഡിയോ കോൺ​ഫറൻസ്​ തിങ്കളാഴ്​ച നടന്നു. പ്രമുഖ ഡെവലപ്പർമാരായ കൽപതരു ഗ്രൂപ്​, അദാനി ഗ്രൂപ്​, ആങ്കറേജ്​ ഇൻഫ്രാസ്​ട്രക്​ചർ, ഐ സ്​ക്വയേർഡ്​ ക്യാപിറ്റൽ, ജി.എം.ആർ ഗ്രൂപ്​, ഒമാക്​സ്​ ഗ്രൂപ്​ എന്നിവ ഉൾപ്പെടെ പതിനഞ്ചിലധികം കമ്പനികൾ യോഗത്തിൽ പ​െങ്കടുത്തു. കമ്പനികൾ ഉന്നയിച്ച സംശയങ്ങൾക്ക്​ ആർ.എൽ.ഡി.എ അധികൃതർ മറുപടി നൽകി. ഫെബ്രുവരി 22 വരെയാണ്​ ടെൻഡർ സ്വീകരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story