Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:47 AM IST Updated On
date_range 14 Jun 2022 5:47 AM ISTജി. ഐ. ഒ ടീൻസ് മീറ്റ് -പ്രൊട്ടീൻ 22
text_fieldsbookmark_border
കൊച്ചി :ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, കൊച്ചി സിറ്റി എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർഥിനികൾക്കായി ടീൻസ് മീറ്റ്-പ്രൊട്ടീൻ''22 സംഘടിപ്പിച്ചു. മഹാരാജാസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രഫസർ ഡോ. റീം ശംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. സിറ്റി കൺവീനർ റിസ്‌വാന ഷിറിൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി , സെക്രട്ടറി ജനറൽ ടി. ആരിഫലി ക്യാമ്പ് സന്ദർശിച്ചു. ഇടപ്പള്ളി സ്വദേശിനി ഫർസാനയെ പരിപാടിയിൽ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആനിസ മുഹ്‌യിദ്ദീൻ, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഫാത്തിമ അൻസാരി, അഡ്വ. മുബഷിർ അസ്ഹരി, ജമാഅത്തെ ഇസ്‌ലാമി സിറ്റി സമിതിയംഗം എം. പി ലൈല , കരിയർ ഗുരു റാഷിദ് മക്കാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഹബീബ ഹുസൈൻ എന്നിവർ സംസാരിച്ചു. സമാപന സെഷനിൽ ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡന്റ് എം. പി ഫൈസൽ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജി. ഐ. ഒ സിറ്റി കോഓഡിനേറ്റർ ഷഹന കമറുദ്ദീൻ, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സെക്രട്ടറി സൗദ ഫൈസൽ, വൈസ് പ്രസിഡന്റ് ഒ. എ സുലൈഖ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story