Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെനോ ഇന്ത്യ കൈഗർ മോഡൽ...

റെനോ ഇന്ത്യ കൈഗർ മോഡൽ 22 കാർ പുറത്തിറക്കി

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലെ മികച്ച യൂറോപ്യൻ ബ്രാൻഡായ റെനോ, നൂതന സവിശേഷതകളോടുകൂടിയ പുതിയ കൈഗർ എം.വൈ 22 കാർ വിപണിയിലിറക്കി. റെനോ ഇന്ത്യ സെയിൽസ് ആന്‍ഡ്​ മാർക്കറ്റിങ്​ വൈസ് പ്രസിഡന്‍റ്​ സുധീർ മൽഹോത്ര ​കൊച്ചിയിൽ നടന്ന ചടങ്ങിൽ കാർ പുറത്തിറക്കി. മൾട്ടി-സെൻസ് ഡ്രൈവിങ്​ മോഡുകൾ, മികച്ച റൂമിനെസ്, കാബിൻ സ്റ്റോറേജ്, കാർഗോ സ്‌പേസ് എന്നിവക്കൊപ്പം കാര്യക്ഷമമായ പ്രകടനവും വാഗ്​ദാനം ചെയ്യുന്നു. രണ്ട് എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ക്രൂയിസ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 20.5 കി.മീ എന്ന മികച്ച ഇന്ധനക്ഷമതയും വാഗ്​ദാനം ചെയ്യുന്നു. 5.84 ലക്ഷം മുതലാണ്​ വില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story