Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:39 AM IST Updated On
date_range 26 Jun 2022 5:39 AM ISTആശ വർക്കർമാരുടെ വേതനം 21,000 രൂപയായി ഉയർത്തണം
text_fieldsbookmark_border
കൊച്ചി: ആശ വർക്കർമാരുടെ വേതനം 21,000 രൂപയായി ഉയർത്തണമെന്ന് ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആറാമത് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എം.സി. ജോസഫൈൻ നഗറിൽ (പപ്പൻ ചേട്ടൻ സ്മാരക ഹാൾ) നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശ വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡന്‍റ് എ.പി. ലൗലി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ലിസി വർഗീസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിബി വർഗീസ് അവതരിപ്പിച്ച വരവുചെലവ് കണക്കും ചർച്ചചെയ്തു. ജില്ല പ്രസിഡന്‍റായി ടി. മായാദേവിയെയും ജില്ല സെക്രട്ടറിയായി ലിസി വർഗീസിനെയും തെരഞ്ഞെടുത്തു. ER T MAYADEVI ടി. മായാദേവി (ജില്ല പ്രസി) ER LISI VARGEES ലിസി വർഗീസ്(ജില്ല സെക്ര)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story