Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോട്ടയം പാതയിൽ കൂടുതൽ...

കോട്ടയം പാതയിൽ കൂടുതൽ നിയന്ത്രണം; 21 ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border
കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ ഇരട്ടപ്പാതയുടെ കമീഷനിങ്ങുമായി ബന്ധപ്പെട്ട ജോലികളുടെ ഭാഗമായി കോട്ടയം പാതയിൽ വ്യാഴാഴ്ച മുതൽ കൂടുതൽ ട്രെയിനുകൾക്ക്​ നിയന്ത്രണം. വിവിധ ദിവസങ്ങളിലായി ഐലൻഡ് എക്സ്​പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉൾപ്പെടെ 21 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഇതിൽ വിവിധ പാസഞ്ചറുകളും ഉൾപ്പെടും. 28 വരെയാണ്​ നിയന്ത്രണം. പാലരുവി എക്സ്​പ്രസ് 23, 24, 25, 27 തീയതികളിൽ വൈകീട്ട് 5.20ന്​ മാത്രമേ പാലക്കാട്ടുനിന്ന്​ പുറപ്പെടൂ. 26ന് 5.35ന്​ പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി (17230) എക്സ്​പ്രസ്​ 23 മുതൽ 28 വരെ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്​. 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ സെക്കന്തരാബാദിൽനിന്ന്​ പുറപ്പെടുന്ന ശബരി എക്സ്​പ്രസ് തൃശൂർ വരെ മാത്രമേ സർവിസ്​ നടത്തൂ. തിരുവനന്തപുരത്തുനിന്നുള്ള ശബരി എക്സ്​പ്രസ്​ (17229) 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ തൃശൂരിൽനിന്നാകും സർവിസ്​ ആരംഭിക്കുക. തിരുവനന്തപുരത്തിനും തൃശൂരിനുമിടയിൽ ഈ ദിവസങ്ങളിൽ ശബരി സർവിസ്​ നടത്തില്ലെന്നും റെയിൽവേ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story