Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:53 AM IST Updated On
date_range 8 Aug 2022 12:53 AM ISTചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മേയിൽ യാഥാർഥ്യമാകും -മന്ത്രി പി. രാജീവ് ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയ് മാസത്തിൽ യാഥാർഥ്യമാകും: മന്ത്രി പി. രാജീവ്
text_fieldsbookmark_border
പറവൂർ: ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം പദ്ധതി അടുത്ത മേയിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ കൈത്തറി ദിനാചരണത്തോടനുബന്ധിച്ച് കൈത്തറി വസ്ത്ര ഡയറക്ടറേറ്റിൻെറയും ജില്ല വ്യവസായ കേന്ദ്രത്തിൻെറയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മ്യൂസിയം, വിൽപന സ്റ്റാൾ, ഡിസൈനർ സ്റ്റുഡിയോ തുടങ്ങിയവ ഉൾപ്പെടുന്ന ഈ പദ്ധതിയിലൂടെ ചേന്ദമംഗലത്തേക്ക് നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. ഹാൻടെക്സ് കേമി, ഹാൻഡ് വീവ് ഹാൻഡ്പ്രൗഡ് എന്നീ ബ്രാൻഡുകളുടെ ചുരിദാർ ടോപ്പുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കൈത്തറി-കശുവണ്ടി -കയർ എന്നിവ കോർത്തിണക്കിയ പുതിയ കോംബോ പദ്ധതി ആലോചനയിലാണ്. 75ാം സ്വാതന്ത്ര്യദിനാഘോഷം -ആസാദി കാ അമൃത് മഹോത്സവത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ കൈത്തറി സംഘങ്ങളിലെ മുതിര്‍ന്ന നെയ്ത്തുകാരെ മന്ത്രി ആദരിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി മുഖ്യപ്രഭാഷണം നടത്തി. കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ്. അനിൽകുമാർ, ടി.വി. നിധിൻ, ഗീത ബാബു, കെ.പി. സദാനന്ദൻ, ടി.എസ്. ബേബി, പി.എ. നജീബ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR chendamangalam 1 ചേന്ദമംഗലത്ത് നടന്ന ദേശീയ കൈത്തറി ദിനാചരണവും ജില്ലയിലെ മുതിർന്ന കൈത്തറി തൊഴിലാളികളെ ആദരിക്കലും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
