Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:41 AM IST Updated On
date_range 7 March 2022 5:41 AM ISTകുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി ശാസ്ത്രക്കുടുക്ക-2022
text_fieldsbookmark_border
കീഴ്മാട്: ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി നോർത്ത് എഴിപ്രം ഗവ യു.പി സ്കൂളിൽ ശാസ്ത്ര വാരാചരണം ശാസ്ത്രക്കുടുക്ക 2022 സംഘടിപ്പിച്ചു. വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കുട്ടികൾ ചെയ്ത വിവിധ ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം നടത്തി. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ വിവിധ പരീക്ഷണങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ലഘുപരീക്ഷണങ്ങളുടെ അവതരണം, ശാസ്ത്രസാമഗ്രികളുടെ പ്രദർശനം, ബോധവത്കരണം തുടങ്ങി വൈവിധ്യമായ സെഷനുകൾ ശാസ്ത്രക്കുടുക്ക 2022ന് മാറ്റുകൂട്ടി. ശാസ്ത്ര വാരാചരണത്തിന്റെ സമാപനവും ശാസ്ത്രപരീക്ഷണങ്ങളുടെ പ്രദർശനവും സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.കെ. മണി ഉദ്ഘാടനം ചെയ്തു. 'ശാസ്ത്ര പരീക്ഷണങ്ങൾ' വിഷയത്തിൽ സൗത്ത് എഴിപ്രം ഗവ.ഹയർ സെക്കൻഡറി സ്കൂൾ സയൻസ് അധ്യാപകൻ ആർ. വിപിൻ ക്ലാസെടുത്തു. നോർത്ത് എഴിപ്രം സ്കൂളിലെ സീനിയർ അധ്യാപിക സമീഹത്ത് അധ്യക്ഷത വഹിച്ചു. വേണു മാസ്റ്റർ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി മായ നന്ദിയും പറഞ്ഞു. അധ്യാപകരായ നാസർ, ഖൻസ സുബൈർ, സജീഷ, ഷെഹ്ദിയ സമദ്, അഷിദ, സിന്ധു, നിത്യ സക്കീനത്ത്, ലിൻജു, റഷീദ, സന്ധ്യ, മേരി എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ ea yas3 science fest നോർത്ത് എഴിപ്രം ഗവ. യു.പി സ്കൂൾ ശാസ്ത്ര വാരാചരണത്തിന്റെ ഭാഗമായി നടത്തിയ കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
