Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:49 AM IST Updated On
date_range 22 April 2022 5:49 AM ISTവാഹനീയം-2022: പരാതി പരിഹാര അദാലത് ഇന്ന്
text_fieldsbookmark_border
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലതല പരാതി പരിഹാര അദാലത് വാഹനീയം-2022 വെള്ളിയാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഗതാഗതമന്ത്രി ആന്റണി രാജു അദാലത് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. അദാലത്തില്‍ ഉന്നയിക്കപ്പെടുന്ന പരാതികളില്‍ തല്‍ക്ഷണം നടപടിയുണ്ടാകും. പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ ഫെസിലിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എറണാകുളം, മൂവാറ്റുപുഴ ആര്‍.ടി ഓഫിസുകള്‍, ഇവയുടെ കീഴിലെ തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, ആലുവ, നോര്‍ത്ത് പറവൂര്‍, മട്ടാഞ്ചേരി, കോതമംഗലം, അങ്കമാലി എന്നീ സബ് ആര്‍.ടി ഓഫിസുകള്‍ എന്നിവിടങ്ങളില്‍ വിവിധ ഇനങ്ങളില്‍ ഇതിനകം 941 പരാതി ലഭിച്ചിട്ടുണ്ട്. ഈ പരാതികളില്‍ തീരുമാനം എടുക്കുന്നതിന് വിദഗ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ സാധ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ച് തീര്‍പ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story