Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഡ്‌സ് കലോത്സവം 'ആരവം...

ബഡ്‌സ് കലോത്സവം 'ആരവം 2022' ബഡ്‌സ് സ്‌കൂളുകള്‍ വഴിതെളിക്കും -ജില്ല കലക്ടര്‍

text_fields
bookmark_border
ബഡ്‌സ് കലോത്സവം ആരവം 2022  ബഡ്‌സ് സ്‌കൂളുകള്‍ വഴിതെളിക്കും -ജില്ല കലക്ടര്‍
cancel
ആലുവ: ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വികസനത്തിന് ബഡ്‌സ് സ്‌കൂളുകള്‍ വഴിതെളിക്കുമെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. എടത്തല ശാന്തിഗിരി ആശ്രമത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ജില്ലതല ബഡ്‌സ് കലോത്സവം 'ആരവം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടോടിനൃത്തം, ആക്​ഷന്‍ സോങ്​, സംഘനൃത്തം, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം, പദ്യപാരായണം, സിനിമ ഗാനം, ലളിതഗാനം, നാടന്‍പാട്ട്, മിമിക്രി, പെയിന്റിങ്​, പെന്‍സില്‍ ഡ്രോയിങ് എംബോസ് പെയിന്റിങ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ ജില്ലയിലെ 37 ബഡ്‌സ് സ്‌കൂളുകളില്‍നിന്നുള്ള 187 കുട്ടികള്‍ പങ്കെടുത്തു. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമയ്യ സത്താര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എസ്. രഞ്ജിനി, അസി. ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എം.ബി. പ്രീതി, എടത്തല സി.ഡി.എസ് ചെയര്‍പേഴ്‌സൻ സീന മാര്‍ട്ടിന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story