Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഹ്ലാദപ്രകടനം നടത്തി,...

ആഹ്ലാദപ്രകടനം നടത്തി, ഇൻസ്പെയർ -2022 ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ആഹ്ലാദപ്രകടനം നടത്തി പറവൂർ: തദ്ദേശ പൊതു സർവിസ് രൂപവത്​കരിച്ച കേരള സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് നഗരസഭ ജീവനക്കാർ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.വി. സജയൻ, എഡിൻ കുഞ്ഞപ്പൻ, ഇ.ഡി. ഷാൻ, പി.വി. കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു ഇൻസ്പെയർ -2022 ഉദ്ഘാടനം ചെയ്തു പറവൂർ: ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ പുതിയ അധ്യയന വർഷത്തിൽ ഭൗതിക സൗകര്യ വികസന കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ഇൻസ്പെയർ -2022 എന്ന പേരിലുള്ള പദ്ധതി നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്ക്കൂളി‍ൻെറ സമഗ്രമായ ഭൗതിക സൗകര്യവികസന മാർഗരേഖ ഉൾപ്പെടുത്തി തയാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാൻ പി.ടി.എ പ്രസിഡൻറ് ജാസ്മിൻ കരീം നഗരസഭ അധ്യക്ഷക്ക് നൽകി പ്രകാശനം ചെയ്തു. പി.ടി.എയുടെ നേതൃത്വത്തിൽ ട്രിപിൾ എ ആർക്കിടെക്റ്റ് ആനഡ്​ അസോ. എന്ന സ്ഥാപനത്തിലെ ആർക്കിടെക്റ്റ് അരുൺ ഗോപിയാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. എൻ.എസ്.എസി‍ൻെറ നേതൃത്വത്തിൽ കാൻസർ രോഗികൾക്കുള്ള കേശദാനവും ഈസി എക്സാം എന്ന വിഷയത്തിൽ സെമിനാറും നടത്തി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജെ. ഷൈൻ, പി.ടി.എ വൈസ് പ്രസിഡൻറ് എം.കെ. വിക്രമൻ, അഷ്​റഫ്, അഡ്വ. ബിജു തോമസ്, തിലകൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ആർ. ഗിരിജ സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്. സിനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story