Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:45 AM IST Updated On
date_range 19 Feb 2022 5:45 AM ISTമലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അനിശ്ചിതാവസ്ഥയിൽ കൃഷികൾ വരണ്ടുണങ്ങുന്നു മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അനിശ്ചിതാവസ്ഥയിൽ 200 മീറ്ററിലധികം ദൂരെ സ്ഥാപിച്ച ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം
text_fieldsbookmark_border
കുന്നുകര: മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി അനിശ്ചിതാവസ്ഥയിൽ. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് 2015-16 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 29 ലക്ഷം അടങ്കലിൽ 2019ൽ പൂർത്തീകരിച്ച പദ്ധതിയാണിത്. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലേക്കും കിണർ, കുളം ജലസേചനാവശ്യങ്ങളും ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്. എന്നാലിപ്പോൾ പദ്ധതി പ്രവർത്തനരഹിതമാണ്. 30 എച്ച്.പിയുടെ പമ്പുസെറ്റിൽനിന്ന് വെള്ളം വിതരണം ചെയ്യുമ്പോൾ 200 മീറ്ററിലധികം ദൂരെ സ്ഥാപിച്ച ടാങ്കിലേക്ക് വെള്ളം എത്താത്തതാണ് പ്രശ്നം. പദ്ധതിയുടെ തുടക്കത്തിൽതന്നെ അതിന്റെ അപാകത നാട്ടുകാരും കൃഷിക്കാരും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അത് കാര്യമായെടുത്തില്ല. പദ്ധതിക്കാവശ്യമായ കപ്പാസിറ്റി പമ്പ് സെറ്റിനില്ലായെന്നാണ് പ്രധാന പ്രശ്നം. പ്രദേശവാസികളും പരമ്പരാഗത കർഷകരും പ്രതിഷേധത്തിലാണ്. അതിനിടെ പദ്ധതി അപാകതകൾ പരിഹരിച്ച് പ്രയോജനപ്രദമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആവിഷ്കരിക്കുമെന്നും കേരള കർഷക സംഘം കുന്നുകര വില്ലേജ് പ്രസിഡന്‍റ് എസ്. സുകു, സെക്രട്ടറി ടി.ജെ. ജോഷി എന്നിവർ മുന്നറിയിപ്പ് നൽകി. EA ANKA 4 PUMBING കുന്നുകര പഞ്ചായത്തിലെ മലായിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
