Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുത്തൻവേലിക്കരയിൽ...

പുത്തൻവേലിക്കരയിൽ 200ഓളം വീട്​ വെള്ളക്കെട്ടിൽ

text_fields
bookmark_border
പുത്തൻവേലിക്കരയിൽ 200ഓളം വീട്​ വെള്ളക്കെട്ടിൽ
cancel
പറവൂർ: ചാലക്കുടിയാറിൽ നീരൊഴുക്ക് രൂക്ഷമായതോടെ പുത്തൻവേലിക്കരയിലെ വിവിധ ഭാഗങ്ങളിൽ 200ഓളം വീട്​ വെള്ളക്കെട്ടിലായി. ബുധനാഴ്ച ഇത് 150ൽപരം കുടുംബത്തെയാണ് ബാധിച്ചിരുന്നത്. ബുധനാഴ്ച രാത്രി മുതൽ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ച വെള്ളക്കെട്ട് രൂക്ഷമായി. പറവൂർ താലൂക്കിൽ ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത് പുത്തൻവേലിക്കരയിലാണ്. ബുധനാഴ്ച 150ഓളം വീടുകളിലാണ് വെള്ളം കയറിയതെങ്കിൽ വ്യാഴാഴ്ച അത് ഇരുനൂറിനടുത്തായി. പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളിൽനിന്ന്​ വെള്ളം തുറന്നുവിട്ടതാണ് ചാലക്കുടിയാറിന്‍റെ തീരത്തുള്ള പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമായത്. വ്യാഴാഴ്ച പറമ്പിക്കുളത്തുനിന്ന്​ വെള്ളം വിട്ടുതുടങ്ങിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി. ചെറുകടപ്പുറം, തെനപ്പുറം, കോഴിത്തുരുത്ത്, പായിത്തുരുത്ത്, വെള്ളാങ്കണ്ണി കോളനി, കുത്തിയതോട് ഭാഗങ്ങളിൽ വെള്ളം ഉയരുകയാണ്. 2018ലെ പ്രളയകാലത്ത് മാറി താമസിച്ചവർ ക്യാമ്പുകളിലേക്ക് മാറാൻ തയാറെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. താലൂക്കിലെ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകളിൽ ഒന്ന് വ്യാഴാഴ്ച അടച്ചു. ഏലൂരിലെ ഫാക്ട് ഇസ്റ്റേൺ യു.പി സ്കൂളിലെ ക്യാമ്പാണ് പൂട്ടിയത്. ചേന്ദമംഗലം പഞ്ചായത്തിൽ പെരിയാറിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് സംഗമിത്ര ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പും പുത്തൻവേലിക്കര വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. പഞ്ചായത്ത് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 9495918568.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story