Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യ മേളയിലും...

ആരോഗ്യ മേളയിലും എം.എൽ.എയെ ബഹിഷ്കരിച്ച്​ ട്വന്‍റി20

text_fields
bookmark_border
കോലഞ്ചേരി: ആരോഗ്യ മേളയിലും എം.എൽ.എയെ ബഹിഷ്കരിച്ച് ട്വന്‍റി20. ബഹിഷ്കരണത്തിനെതിരെ പ്രതിഷേധമറിയിച്ച് എം.പിയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റും. വടവുകോട് ബ്ലോക്ക്തല ആരോഗ്യ മേളയിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പി.വി. ശ്രീനിജിൻ എം.എൽ.എ വേദിയിലെത്തിയതോടെ ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട ബ്ലോക്ക് പ്രസിഡന്‍റ്​ റസീന പരീത് അടക്കമുള്ളവർ വേദി വിടുകയായിരുന്നു. ട്വന്‍റി20 അംഗങ്ങളുടെ നടപടിയെ ഉദ്ഘാടകനായ ബെന്നി ബഹനാൻ എം.പിയും തുടർന്ന് സംസാരിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസും രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ പൊതുപരിപാടികളിലേക്ക് വലിച്ചിഴക്കുന്നത് ഭൂഷണമല്ലെന്നായിരുന്നു എം.പിയുടെ പ്രതികരണം. വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമാണ് ബ്ലോക്ക് ഭരണസമിതിയുടെ നടപടിയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story