Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:37 AM IST Updated On
date_range 9 May 2022 5:37 AM ISTആംആദ്മിയും ട്വന്‍റി20യും മത്സരിക്കില്ല
text_fieldsbookmark_border
കിഴക്കമ്പലം: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ട്വന്‍റി20യുടെയും ആംആദ്മി പാര്‍ട്ടിയുടെയും നേതൃത്വം തീരുമാനിച്ചു. സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത ഉപതെരഞ്ഞെടുപ്പിൻെറ മത്സര രംഗത്തുനിന്ന് വിട്ടുനില്‍ക്കാനും സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. അന്ന് വൈകീട്ട് കിഴക്കമ്പലത്ത് നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്‍റി20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story