Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആകാശ മിഠായി സീസൺ 2...

ആകാശ മിഠായി സീസൺ 2 പുരസ്കാരം: രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
കളമശ്ശേരി: നിയമസഭ മണ്ഡലത്തിലെ വിദ്യാർഥികളുടെ പഠനമികവിന് മന്ത്രി പി. രാജീവ് ഏർപ്പെടുത്തിയ ആകാശമിഠായി സീസൺ 2 പുരസ്കാരങ്ങൾക്ക്​ രജിസ്ട്രേഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ​ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർ, വിവിധ പരീക്ഷകളിൽ ഉന്നതവിജയവും ഡോക്ടറേറ്റ് ലഭിച്ചവരെയും നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയുമാണ് ആദരിക്കുന്നത്. മണ്ഡലത്തിൽ ഉൾപ്പെട്ട കളമശ്ശേരി, ഏലൂർ നഗരസഭകളിലെയും ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെയും ഉന്നത വിജയം നേടിയവർക്കാണ്​ പുരസ്കാരം നൽകുന്നത്​. മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്കൂളുകളിൽനിന്ന് പുരസ്കാരത്തിന് അർഹരായ വിദ്യാർഥികളുടെ വിവരം നേരിട്ട് സ്കൂളുകളിൽനിന്ന് ശേഖരിച്ചിട്ടുള്ളതിനാൽ ഈ വിഭാഗത്തിലുള്ളവർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ, മണ്ഡലത്തിൽ താമസിക്കുകയും മണ്ഡലത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്കും പുരസ്കാരത്തിന് അർഹതയുണ്ട്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകിയോ, കളമശ്ശേരി എം.എൽ.എ ഓഫിസിലേക്ക് രജിസ്ട്രേഷൻ ഫോം നേരിട്ട് എത്തിച്ച് നൽകിയോ രജിസ്റ്റർ ചെയ്യാം. മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഇതോടൊപ്പം നൽകണം. 10 വരെയാണ് രജിസ്ട്രേഷൻ. ഗൂഗിൾ ഫോം ലിങ്ക് - https://forms.gle/Y539yDB8tFHzxT2a7. കൂടുതൽ വിവരങ്ങൾക്ക്: 048425444444.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story