Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊണ്ട നനക്കാൻ...

തൊണ്ട നനക്കാൻ കുടിവെള്ളമില്ല; കൽവത്തിയിൽ 18 കുടുംബം ദുരിതത്തിൽ

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കൽവത്തിയിൽ 18 കുടുംബത്തിന്​ തൊണ്ട നനക്കാൻപോലും കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് കിഴക്ക് താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളക്ഷാമത്തെ തുടർന്ന് ദുരിതം പേറുന്നത്. രണ്ടാഴ്ചയായി ഈ മേഖലയിൽ കുടിവെള്ള വിതരണമില്ല. പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ പൈപ്പിൽ തെർമോകോൾ തടഞ്ഞതായി കണ്ടെത്തിയെന്ന് നാട്ടുകാർ പറഞ്ഞു. ഇത് നീക്കിയെന്ന്​ അധികൃതർ പറയുന്നെങ്കിലും കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടില്ല. റമദാൻ കാലമായതിനാൽ കുടിവെള്ളം കിട്ടാത്തത്​ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടിയന്തരമായി കുടിവെള്ളം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story