Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുടരന്വേഷണം: നടിയുടെ...

തുടരന്വേഷണം: നടിയുടെ ഹരജി 17ന്​ പരിഗണിക്കാൻ മാറ്റി

text_fields
bookmark_border
കൊച്ചി: തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാൻ ഉന്നതരായ ചില രാഷ്ട്രീയക്കാർ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നടക്കം ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ നടി നൽകിയ ഹരജി ഹൈകോടതി ജൂൺ 17ന്​ പരിഗണിക്കാൻ മാറ്റി. തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും അന്വേഷണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹരജി നടിയുടെ അഭിഭാഷകയുടെ ആവശ്യ​ പ്രകാരമാണ്​ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് മാറ്റിയത്. നടൻ ദിലീപിന്‍റെ അഭിഭാഷകരടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നില്ലെന്നും അന്വേഷണത്തിന് ആദ്യം സമർഥരായ ഉദ്യോഗസ്ഥരെ നിയോഗിച്ച സർക്കാർ പിന്നീട് ഇതിൽനിന്ന്​ പിൻവാങ്ങിയെന്നും ഹരജിയിൽ പറയുന്നു. വിചാരണ ക്കോടതിക്കെതിരെയും നടി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസിൽ നിർണായക തെളിവായ മെമ്മറി കാർഡിലെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടെന്ന ഫോറൻസിക് ലാബ്​ റിപ്പോർട്ട് പ്രോസിക്യൂഷനെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ അറിയിച്ചില്ലെന്നും മെമ്മറി കാർഡ് ഫോറൻസിക് പരിശോധനക്ക്​ നൽകണമെന്ന ആവശ്യം അനുവദിച്ചില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി ആദ്യം പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് കേസ്​ കേൾക്കുന്നതിൽനിന്ന്​ നേരത്തേ പിന്മാറിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story