Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:42 AM IST Updated On
date_range 20 April 2022 5:42 AM ISTകേന്ദ്ര അവഗണന: എൽ.ഡി.എഫ് പ്രക്ഷോഭം ജില്ലയിൽ 16 കേന്ദ്രങ്ങളിൽ
text_fieldsbookmark_border
കൊച്ചി: കേന്ദ്ര സർക്കാറിൻെറ കേരളത്തോടുള്ള അവഗണനയിലും പെട്രോൾ-ഡീസൽ ഉൽപന്നങ്ങളുടെ ദിവസേനയുള്ള വില വർധനവിലും പാചകവാതകത്തിൻെറ വില ക്രമാതീതമായി വർധിപ്പിച്ചതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ വ്യാഴാഴ്ച ജില്ലയിലെ 16 കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് കൺവീനർ ജോർജ് ഇടപ്പരത്തി അറിയിച്ചു. എറണാകുളം ബോട്ട് ജെട്ടിയിലെ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, തൃപ്പൂണിത്തുറയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്, പറവൂരിൽ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, വൈറ്റിലയിൽ സി.എം. ദിനേശ് മണി, നെല്ലിമറ്റത്ത് ഗോപി കോട്ടമുറിക്കൽ, മൂവാറ്റുപുഴയിൽ ബാബു പോൾ, പെരുമ്പാവൂരിൽ എസ്. ശർമ, കാലടിയിൽ ബാബു ജോസഫ് എന്നിവർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story