Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിക്ക്...

കൊച്ചിക്ക് നവ്യാനുഭവമായി 150 വീരാംഗനമാരുടെ കളരിയഭ്യാസം

text_fields
bookmark_border
കൊച്ചിക്ക് നവ്യാനുഭവമായി 150 വീരാംഗനമാരുടെ കളരിയഭ്യാസം
cancel
മട്ടാഞ്ചേരി: ചെറിയ കുട്ടികൾ മുതൽ യുവതികൾ വരെയുള്ള 150ലേറെ വീരാംഗനമാരുടെ കളരിമുറകളും അഭ്യാസങ്ങളും യോഗാസന പ്രകടനവും കൊച്ചിക്ക് വേറിട്ട കാഴ്ചയായി. വടക്കൻ, തെക്കൻ കളരിമുറകളും തടയും പയറ്റുകളുമാണ് പ്രദർശനത്തിലൊരുക്കിയത്. ദക്ഷിണ ഭാരത കളരിയുടെ 80ാമത് വാർഷികാഘോഷത്തിൽ വനിത ദിനാചരണത്തോടനുബന്ധിച്ച് ഫോർട്ട്​കൊച്ചി പള്ളത്തുരാമൻ മൈതാനിയിലാണ് കളരിയഭ്യാസം നടന്നത്. കളരി ഗുരുക്കളായ ശങ്കരനാരായണ മേനോനെ ആദരിച്ചു. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയായി. പ്രസിഡന്‍റ് ബാബുപോൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പ്രിയ പ്രശാന്ത്, ഷീബ ലാൽ, നഗരസഭാംഗം ബെനഡിക്ട് ഫെർണാണ്ടസ്, ഡോ. ഹരി ലക്ഷ്​മീന്ദ്രകുമാർ, ബിന്ദു സുജിൻ എന്നിവർ സംസാരിച്ചു. ചിത്രം. 150 വീരാംഗനമാരുടെ കളരിയഭ്യാസം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story