Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലം പള്ളി: സിംഗിൾ...

കോതമംഗലം പള്ളി: സിംഗിൾ ബെഞ്ച്​ ഉത്തരവ്​ നടപ്പാക്കുന്നത്​​ 15 വരെ നീട്ടി

text_fields
bookmark_border
കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി ഈ മാസം എട്ടിനകം ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കിൽ കേന്ദ്ര സേന ഏറ്റെടുക്കണമെന്ന ഉത്തരവ്​ നടപ്പാക്കുന്നത്​ ഹൈകോടതി ഡിവിഷൻ ബെഞ്ച്​ 15 വരെ നീട്ടി. സിംഗിൾ ബെഞ്ച് ഉത്തരവ്​ ചോദ്യം ​ചെയ്​ത്​ സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ്​ ജസ്​റ്റിസ് അലക്സാണ്ടർ തോമസ്​, ജസ്​റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​ൻെറ ഉത്തരവ്. വിഷയം സംസ്ഥാന പരിധിയിലുള്ളതായതിനാൽ സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്​തു. ഓർത്തഡോക്സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതിയലക്ഷ്യഹരജിയിലായിരുന്നു സിംഗിൾ ബെഞ്ചി​ൻെറ ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവ് നടപടിക്രമം പാലിക്കാതെയാണെന്ന സർക്കാർ വാദവും കേന്ദ്രസേനയെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന കോടതി നിർദേശവും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. ഇതിന്​ ഹരജി ഈ മാസം 15ലേക്ക് മാറ്റി. സഭയിലെ ഇരുവിഭാഗം തമ്മിലെ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് ചർച്ച നടത്തുന്നില്ലേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. എന്നാൽ, ഈ ചർച്ച ഒരുവിഭാഗം മാത്രം മുൻകൈയെടുത്ത്​ നടത്തുന്നതാണെന്ന്​ ഓർത്തഡോക്സ് വിഭാഗം അഭിഭാഷകൻ അറിയിച്ചു. ഓർത്തഡോക്സ് വിഭാഗം ഇതിൽ പങ്കെടുക്കുന്നില്ലെന്നും വിശദീകരിച്ചു. ഒരുസംവിധാനത്തിൽ വിശ്വാസം വേണമെന്നും വലിയ സംവിധാനത്തിലെ ഘടകങ്ങൾ മാത്രമാണ്​ നമ്മളെന്നും ഓർമിപ്പിച്ച കോടതി, പ്രശ്​നം ആരുടെയും വിജയത്തി​​ൻെറയും പരാജയ​ത്തി​​ൻെറയും വിഷയമല്ലെന്നും വ്യക്തമാക്കി. പള്ളിയെന്നാൽ ക്രിസ്തുശരീരമാണെന്ന ബൈബിൾ വചനം ഉദ്ധരിച്ച കോടതി, വിധി ബോധപൂർവം നടപ്പാക്കാതിരിക്കുന്നുണ്ടോയെന്നും ആരാഞ്ഞു. വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി മൂന്നുതവണ ചർച്ച നടത്തിയതായി സ്​റ്റേറ്റ് അറ്റോണി അറിയിച്ചു. അതിനാലാണ്​ പ്രശ്​നപരിഹാരത്തിന്​ മൂന്നുമാസത്തെ സമയം തേടുന്നത്​. സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രത്തിന് സഹായിക്കാനാകൂവെന്ന നിലപാടാണ്​ കേന്ദ്രസർക്കാർ അറിയിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story