Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:31 AM IST Updated On
date_range 6 Jan 2021 5:31 AM ISTസിറ്റി ഗ്യാസ് പദ്ധതി പ്രവർത്തനം 15ന് ആരംഭിക്കും
text_fieldsbookmark_border
കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ തുടർച്ചയായി വീടുകളിലേക്ക് പാചക വാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതി ജനുവരി 15ന് കൊച്ചി നഗരസഭയിൽ തുടക്കം കുറിക്കും. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനുശേഷം പദ്ധതി നടത്തിപ്പുകാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ൈപ്രവറ്റ് ലിമിറ്റഡ് പ്രതിനിധികളുമായി മേയർ എം. അനിൽ കുമാർ നടത്തിയ ചർച്ചയിലാണ് മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കാൻ തീരുമാനമായത്. കൊച്ചിയിൽ സിറ്റിഗ്യാസ് പദ്ധതിക്കായി ഏകദേശം 3000 കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കമ്പനി സമർപ്പിക്കേണ്ട ബാങ്ക് ഗാരൻറി, എഗ്രിമൻെറ് സൂപ്പർവൈസറി ഫീസ് എന്നിവ ജനുവരി 15നകം നഗരസഭയിൽ അടക്കാനും തീരുമാനമായി. ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന 18 ഡിവിഷൻ കൗൺസിലർമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നഗരസഭ കൗൺസിൽ ഹാളിൽ 18ന് യോഗം വിളിക്കും. യോഗത്തിൽ സമയബന്ധിതമായി വർക്ക് ഷെഡ്യൂൾ തയാറാക്കും. 15 ദിവസം കൂടുമ്പോൾ മേയർ പദ്ധതി പുരോഗതി അവലോകനം ചെയ്യും. ജൂണിന് മുമ്പ് റോഡ് കട്ടിങ് പൂർത്തീകരിക്കും. യോഗത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ, ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ൈപ്രവറ്റ് ലിമിറ്റഡ് ഡി.ജി.എം അജയ് പിള്ള, ഡെപ്യൂട്ടി മാനേജർ എസ്. വരുൺ, കോർപറേഷൻ സെക്രട്ടറി, എൻജിനീയർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story