Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രായപൂർത്തിയാകാതെ...

പ്രായപൂർത്തിയാകാതെ വാഹനം ഓടിക്കൽ: 15പേർ കുടുങ്ങി

text_fields
bookmark_border
ആലുവ: കുട്ടി ഡ്രൈവർമാരെ കുടുക്കി റൂറൽ ജില്ല പൊലീസ്. ജില്ലയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 15 പേർ പിടിയിലായി. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു സ്പെഷൽ ഡ്രൈവ് നടത്തിയത്. നിയമലംഘനം നടത്തി വാഹനം ഓടിച്ചതിന് 75 കേസുകൾ രജിസ്റ്റർ ചെയ്തു. 65 പേരെ പിഴചുമത്തി. ലൈസൻസില്ലാതെ വാഹനമോടിച്ച 20 പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റില്ലാതെയും, മടക്കി വെച്ചും യാത്ര ചെയ്ത 40 വാഹന ഉടമകൾക്കെതിരെ നടപടിയെടുത്തു. പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരുടെ രക്ഷകർത്താക്കൾക്കെതിരെ നടപടി സ്വീകരിക്കും. റൂറൽ ജില്ലയിൽ 34 സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story