Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബജറ്റ്: പറവൂർ...

ബജറ്റ്: പറവൂർ മണ്ഡലത്തിലെ പദ്ധതികൾക്ക് 147.50 കോടി

text_fields
bookmark_border
പറവൂർ: സംസ്ഥാന ബജറ്റിൽ പറവൂർ നിയോജക മണ്ഡലത്തിലെ 14 പ്രധാന പദ്ധതിക്ക് 147.50 കോടി വകയിരുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി എത്രയും വേഗം സർക്കാറിലേക്ക് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. മണ്ഡലത്തിൽ ഫണ്ട് അനുവദിച്ച പദ്ധതികൾ *മാഞ്ഞാലി ലൂപ് റോഡിലെ ഫയർസ്റ്റേഷൻ റോഡ്-പൂതയിൽ പാലം പൊളിച്ച് വീതികൂട്ടൽ -നാല് കോടി, *ബംഗ്ലാവുപടി കേശവതുരുത്ത്-വാണിയക്കാട് റോഡിന് 2.50 കോടി *പറവൂർ-വരാപ്പുഴ റോഡിന് 2.50 കോടി * പറവൂർ മിനി സിവിൽസ്റ്റേഷൻ അനക്സ് നിർമിക്കുന്നതിന് 20 കോടി *കടക്കര റോഡിൽ കേടുവന്ന പാലം പൊളിച്ചുപണിയുന്നതിന്​ 1.50 കോടി *പറവൂർ ടൗൺ എൽ.പി സ്കൂളിന് പുതിയ കെട്ടിടത്തിന് 10 കോടി *പറവൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിടം- 20 കോടി * മന്നം-പെരുവാരം റോഡിൽ റോഡിനിരുവശവും ടൈൽസ് വിരിക്കാൻ -ഒരു കോടി *കുറുമ്പത്തുരുത്ത് പാലത്തിന് 22 കോടി *പറവൂർ മുനിസിപ്പൽ സ്റ്റേഡിയം നിർമിക്കാൻ 20 കോടി *പറവൂർ കോടതിയുടെ നവീകരണത്തിന് അഞ്ച് കോടി *ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഗോതുരുത്ത്-തെക്കേതുരുത്ത് പാലത്തിന് 15 കോടി *വരാപ്പുഴ-മണ്ണംതുരുത്ത് പാലം വീതികൂട്ടി പുനർ നിർമിക്കുന്നതിന് നാല് കോടി *ചേന്ദമംഗലം പഞ്ചായത്തിലെ കരിപ്പായി കടവ് സമാന്തരപാലത്തിന് 20 കോടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story