Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:36 AM IST Updated On
date_range 15 March 2022 5:36 AM ISTകോവിഡ് 141 പേർക്ക് മാത്രം
text_fieldsbookmark_border
കൊച്ചി: ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 130 പേരും ഉറവിടമറിയാത്തവർ 11 പേരുമാണ്. 313 പേർ രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1805 ആണ്. 89 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 335 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2609 ആണ്. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനം: സഹായവുമായി പെട്രോനെറ്റ് എൽ.എന്‍.ജി കൊച്ചി: ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമൊരുക്കുന്നതിന് സഹായവുമായി പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്. പെരുമ്പാവൂര്‍, പറവൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികൾ, പിറവം താലൂക്ക് ആശുപത്രി, മാലിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം എന്നീ ആശുപത്രികളിലാണ് സംവിധാനം ഒരുക്കുന്നത്. കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിൻെറ ഭാഗമായാണ് കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം ഒരുക്കുന്നത്. സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് അനുവദിച്ച 28.12 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ദേശീയ ആരോഗ്യദൗത്യം എറണാകുളമാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story