Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:42 AM IST Updated On
date_range 14 March 2022 5:42 AM ISTകളമശ്ശേരിയിലെ 14 പദ്ധതിക്ക് ബജറ്റിൽ 220. 62 കോടി
text_fieldsbookmark_border
കളമശ്ശേരി: 17.12 കോടിയുടെ ആറ് പദ്ധതിക്ക് തുക അനുവദിച്ചതിനുപുറമെ, 220.62 കോടി രൂപ അടങ്കലുള്ള 14 പദ്ധതികൂടി കളമശ്ശേരി മണ്ഡലത്തിൽനിന്ന് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയതായി വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. ടോക്കൺ തുക വകയിരുത്തിയാണ് ഈ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയത്. കോട്ടപ്പുറം പാലം നിർമാണം, ഏലൂർ മുനിസിപ്പാലിറ്റിയിലെ മഞ്ഞുമ്മൽ-മുട്ടാർ റോഡിന് സ്ഥലം ഏറ്റെടുക്കലും വീതി കൂട്ടലും, അലുപുരം-കയന്‍റിക്കര പാലം നിർമാണം, എച്ച്.എം.ടി ജങ്ഷൻ വികസനവും എൻ.എച്ച് ആര്യാസ് ജങ്ഷൻ വികസനവും, കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ പുതിയ ഓഡിറ്റോറിയം, എടയാർ-മുപ്പത്തടം നാലുവരി റോഡ് നിർമാണം, ഇടപ്പള്ളി-മൂവാറ്റുപുഴ റോഡിൽ വള്ളത്തോൾ ജങ്ഷൻ മുതൽ കങ്ങരപ്പടി ജങ്ഷൻ വരെ വീതികൂട്ടലും പുനരുദ്ധാരണവും സ്ഥലം ഏറ്റെടുക്കലും, കുന്നുകര ചെറിയതേക്കാനം സ്ലൂയിസ് കം റെഗുലേറ്റർ പുനർനിർമാണം, പോട്ടച്ചാൽ തോടിൻെറ വീതി വർധിപ്പിക്കലും കലുങ്കുകളുടെ പുനർനിർമാണവും, കരുമാല്ലൂർ പഞ്ചായത്ത്-നെല്ലിക്കാപറമ്പ്-തൈത്തറക്കടവ് റോഡ്, പൈപ്പ് ലൈൻ റോഡിലെ കലുങ്കുകളുടെ പുനർനിർമാണം, ആലങ്ങാട് ഫാമിലി ഹെൽത്ത് സെന്‍ററിൻെറ പുതിയ ഒ.പി ബ്ലോക്ക്, കുണ്ടൂർ കടവ് റോഡ് ബി.എം ബി.സി ഉപയോഗിച്ചുള്ള ഉപരിതല പുനരുദ്ധാരണ പ്രവൃത്തി, വി.പി. മരയ്ക്കാർ റോഡിലെ കുടിവെള്ള പൈപ്പിൻെറ വ്യാസം കൂട്ടി കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതി എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story