Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:44 AM IST Updated On
date_range 17 May 2022 5:44 AM ISTകുസാറ്റിന് അഭിമാന നേട്ടം: 14 ഗവേഷകര്‍ക്ക് മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ 14 ഗവേഷകര്‍ക്ക് മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പ്രഥമ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് 77 പേര്‍ക്കാണ് ലഭിച്ചത്. ഇതിൽ ലൈഫ് സയന്‍സ് (5), കെമിക്കല്‍ സയന്‍സ് (2), ഇക്കണോമിക് സ്റ്റഡീസ്(1), ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ജിയോളജിക്കല്‍ സ്റ്റഡീസ്(2), കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ്(2), ഡിജിറ്റല്‍ സയന്‍സ്(2) എന്നീ വിഭാഗങ്ങളിലാണ് കുസാറ്റിലെ ഗവേഷകര്‍ ഫെലോഷിപ് കരസ്ഥമാക്കിയത്. കുസാറ്റ് നാഷനല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്തില്‍ (എൻ.സി.എ.എ.എച്ച്) പ്രഫ. വത്സമ്മ ജോസഫിന് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. ജെസ്‌വിന്‍ ജോസഫ്, ഡോ. സീന ജോസ്, ഡോ. ജയോഷ് പിക്ക് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. എസ്. മനോമി, സ്‌കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ ഡോ. കെ.എം. മുജീബ് റഹ്മാന് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. രേഷ്മ സില്‍വസ്റ്റര്‍, ബയോടെക്‌നോളജി വകുപ്പില്‍ പ്രഫ. സരിത ജി. ഭട്ടിന് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. തൃപ്തി രാഘവേന്ദ്ര എന്നിവര്‍ക്കാണ് ലൈഫ് സയന്‍സ് വിഭാഗത്തില്‍ ഫെലോഷിപ് ലഭിച്ചത്. പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്‌നോളജി വകുപ്പില്‍ ഗവേഷണം നടത്തുന്ന പി. അഭിലാഷ്, അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ ഡോ.എൻ. മനോജിന് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. വിശാല്‍ കണ്ടത്തില്‍, എന്നിവര്‍ കെമിക്കല്‍ സയന്‍സ് വിഭാഗത്തിലും അറ്റ്‌മോസ്ഫറിക് സയന്‍സ് വകുപ്പില്‍ കെ. സതീശന് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. അരവിന്ദ് പണിക്കവീട്ടിലിന് ഇക്കണോമിക് സ്റ്റഡീസിലുമാണ് ഫെലോഷിപ്. ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സില്‍ ഡോ. കെ.ജെ. ഷാജിക്ക് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. എം.ആർ. ഷിജീഷ്, ദീപു എ. ഗോപകുമാര്‍ എന്നിവര്‍ക്ക് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് ജിയോളജിക്കല്‍ സ്റ്റഡീസിലാണ് ഫെലോഷിപ്. അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പില്‍ ഡോ. പി.കെ. മനോജിന് കീഴില്‍ ഗവേഷണം നടത്തുന്ന ഡോ. ജേക്കബ് ജോജു, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ഗവേഷണം നടത്തുന്ന ഗൗരി വിജയന്‍ തുടങ്ങിയവര്‍ കോമേഴ്‌സ് ആൻഡ് മാനേജ്‌മെന്റിലും സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക്സ് വകുപ്പില്‍ ഡോ. സുപ്രിയ എം.എച്ചിന് കീഴില്‍ ഗവേഷണം നടത്തുന്ന എം.യു. ശ്രീജ, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിലെ ആർ. വിവേക് എന്നിവര്‍ ഡിജിറ്റല്‍ സയന്‍സിലുമാണ് ഫെല്ലോഷിപ് കരസ്ഥമാക്കിയത്. ഫെലോഷിപ് വിതരണം മേയ് 18ന് തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story