Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിന ക്വിസ്...

സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങൾ 13,14 തീയതികളിൽ

text_fields
bookmark_border
കൊച്ചി: സംസ്ഥാന സർക്കാർ ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മെന്‍റ്​ സെന്‍ററും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പാരമ്പര്യ ട്രസ്റ്റും സംയുക്തമായി സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. 13, 14 തീയതികളിൽ ഫോർട്ട് കൊച്ചി നേപ്പിയർ ഹെറിറ്റേജ് ഹോട്ടലിലാണ് മത്സരങ്ങൾ. ജില്ലയിലെ ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്‌കൂൾ, കോളജ് എന്നീ രണ്ട് വിഭാഗത്തിലെ വിദ്യാർഥികൾക്കായാണ് മത്സരങ്ങൾ. പ്രാഥമിക എഴുത്തുപരീക്ഷ, നേരിട്ടുള്ള ചോദ്യോത്തരങ്ങൾ എന്നീ ഘട്ടങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. രണ്ടുപേരടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്കൂൾ/ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള എഴുത്തുപരീക്ഷ 13ന്​ രാവിലെ 10നും അതിൽ വിജയിക്കുന്ന നാല് ഗ്രൂപ്പുമായി നേരിട്ടുള്ള ചോദ്യോത്തരം ഉച്ചക്ക് രണ്ടിനും നടക്കും. അഞ്ചുമണിക്ക് സമ്മാനദാനം നടക്കും. കോളജ് വിദ്യാർഥികൾക്കുള്ള എഴുത്തുപരീക്ഷ 14ന് രാവിലെ 10ന്​ നടക്കും. അതിൽ വിജയിക്കുന്ന നാല് ഗ്രൂപ്പായി നേരിട്ടുള്ള ചോദ്യോത്തരം ഉച്ചക്ക് രണ്ടിന് നടക്കും. തുടർന്ന്, അഞ്ചിന്​ സമ്മാനദാനം നടക്കും. ഫൈനലിൽ പങ്കെടുക്കുന്ന കാണികൾക്ക്​ പ്രത്യേക റൗണ്ടും സമ്മാനവും ഉണ്ടായിരിക്കും. ടീമുകൾ, ഓൺ ലൈൻ ഗൂഗിൾ ഫോമിലൂടെ ഈമാസം 10ന് വൈകീട്ട്​ ആറിന്​ മുമ്പ്​ രജിസ്റ്റർ ചെയ്യണം. ഫോൺ: 9447744400, 7994449032,8086389739.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story