Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറിയിൽ കടത്തിയ 125...

ലോറിയിൽ കടത്തിയ 125 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ലോറിയിൽ കടത്തിയ 125 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
അരൂർ: വാഹന പരിശോധനക്കിടെ, . കോഴിക്കോട് ഫറോക്ക്​ പേട്ട ദേശത്ത്​ കളത്തിങ്കൽവീട്ടിൽ മുഹമ്മദ്‌ ജംഷീർ (30), കോഴിക്കോട് കല്ലായി കട്ടയത്തുപറമ്പിൽ സക്കീന മൻസിലിൽ സുഹൂരിഷ് (26) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച എരമല്ലൂരിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്​ നേതൃത്വത്തിൽ ചേർത്തല-അരൂർ ദേശീയപാതയിൽ വാഹന പരിശോധനക്കിടയിലാണ്​ കെ.എൽ 11 ബി.ടി.വൈ 9932 എന്ന നമ്പറിലെ ലോറിയിൽ കടത്തിയ കഞ്ചാവ്​ കണ്ടെടുത്തത്​. ആന്ധ്രയിൽനിന്ന്​ കഞ്ചാവും ഹഷീഷ് ഓയിലും അടക്കം മയക്കുമരുന്നുകൾ മറ്റ്​ ലോഡിന്‍റെ മറവിൽ കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ്​ പിടിയിലായവരെന്ന്​ എക്​സൈസ്​ അധികൃതർ പറഞ്ഞു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ നായർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, പ്രിവന്‍റിവ്​ ഓഫിസർ പ്രജോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മുഹമ്മദ്‌ അലി, വിശാഖ്, സുബിൻ, രാജേഷ്, ഷംനാദ്, അരുൺകുമാർ, ബസന്ത്കുമാർ, സുരേഷ്ബാബു, രാജീവ്‌ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. ചിത്രം: കഞ്ചാവുമായി പിടികൂടിയ മുഹമ്മദ്‌ ജംഷീർ, സുഹൂരിഷ് എന്നിവർ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story