Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂകോ ബാങ്കിന് 123.61...

യൂകോ ബാങ്കിന് 123.61 കോടി അറ്റാദായം

text_fields
bookmark_border
കൊച്ചി: ജൂണില്‍ അവസാനിച്ച ആദ്യപാദത്തിൽ യൂകോ ബാങ്കിന്​ 123.61 കോടി രൂപ അറ്റാദായം. ബാങ്കിന്‍റെ ആകെ ബിസിനസ് 2022 ജൂൺ 30 വരെ 7.13 ശതമാനം വളർച്ച രേഖപ്പെടുത്തി 356677.47 കോടി രൂപയിലെത്തി. ബാങ്കിന്‍റെ ആകെ നിഷ്​ക്രിയ ആസ്തി മുൻവര്‍ഷത്തെ 3.85 ശതമാനത്തിൽനിന്ന് 2.49 ശതമാനമായി കുറഞ്ഞു. പ്രവർത്തനലാഭം, അറ്റ ​​പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വർധനയാണ് അറ്റാദായം കുത്തനെ ഉയരാൻ കാരണമെന്ന് ബാങ്കിന്‍റെ എം.ഡിയും സി.ഇ.ഒയുമായ സോമശങ്കരപ്രസാദ് അറിയിച്ചു. ഈ സാമ്പത്തിക വർഷം യൂകോ ബാങ്ക് കേരളത്തിൽ ഏഴ്​ പുതിയ ശാഖ ഉൾപ്പെടെ അഖിലേന്ത്യ തലത്തിൽ 200 പുതിയ ശാഖ തുറക്കുമെന്നും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story