Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി വരുമാനം 120 കോടി മാത്രം; ശമ്പളത്തിനും പെൻഷനും നൽകണം 155 കോടി

text_fields
bookmark_border
കൊച്ചി: നാൾക്കുനാൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയിൽ പ്രതിമാസ വരുമാനം 120 കോടിയെങ്കിൽ ശമ്പളത്തിനും പെൻഷനും മാത്രം ചെലവഴിക്കുന്നത് 155 കോടിയെന്ന് വിവരാവകാശ രേഖ. ശമ്പളത്തിന്​ 85 കോടിയും പെൻഷന്​ 70 കോടി രൂപയും ചെലവഴിക്കുന്ന കോർപറേഷന് കഴിഞ്ഞ നവംബറിൽ 121.61 കോടി രൂപ മാത്രമാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. ഡിസംബറിലെ കണക്കനുസരിച്ച് 41,173 പേരാണ്​ പെൻഷൻകാർ. 6202 കെ.എസ്.ആർ.ടി.സി ബസുകളിൽ 4202 എണ്ണമാണ് സർവിസ് നടത്തുന്നത്. 2000 ബസുകളും പലവിധ കാരണങ്ങളാൽ സർവിസ് നടത്തുന്നില്ല. ഇതിൽ അറ്റകുറ്റപ്പണികൾക്ക്​ ഡോക്ക് ചെയ്തത് 550 എണ്ണമാണ്. 1382 ബസുകൾ റിസർവ് പൂളിൽ സൂക്ഷിക്കുകയും 68 എണ്ണം സ്ക്രാപിങ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്ക് മറുപടിയായി കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story