Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടെയ്​നർ റോ റോ...

കണ്ടെയ്​നർ റോ റോ സർവിസ്​ 11 മുതൽ വീണ്ടും

text_fields
bookmark_border
​ െകാച്ചി: ബോൾഗാട്ടി വിലിങ്​ടൺ ഐലൻഡ്​​ കണ്ടെയ്​നർ റോറോ സർവിസ്​ ഈ മാസം 11ന്​ രാവിലെ 10ന്​ പുനരാരംഭിക്കും. ഇൻലാൻഡ്​​ വാട്ടർ​േവ​സ്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ (ഐ.ഡബ്ല്യു.എ.ഐ) ഉടമസ്ഥതയിലുള്ള യാനങ്ങളുടെ നടത്തിപ്പ്​ പൊതുമേഖല സ്ഥാപനമായ കേരള ഷിപ്പിങ്​ ആൻഡ്​​ ഇൻലാൻഡ്​​ നാവിഗേഷൻ കോർപറേഷനെയാണ്​ (കെ.എസ്​.ഐ.എൻ.സി) ഏൽപിച്ചിരിക്കുന്നത്​. 50 മീറ്റർ നീളവും 13.50 മീറ്റർ വീതിയുമായി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച യാനങ്ങൾ 375 ടൺ ഭാരശേഷിയുള്ള വാഹനങ്ങൾ വഹിക്കാൻ പ്രാപ്​തമായ രീതിയിലാണ്​ കൊച്ചി കപ്പൽശാല നിർമിച്ചിരിക്കുന്നത്​. റോ റോ സർവിസ്​ പുനരാരംഭിക്കുന്നതോടെ നഗരത്തിലൂടെയുള്ള കണ്ടെയ്​നർ വാഹനങ്ങളുടെ ഗതാഗതം ഒഴിവാക്കാനു​ം നിലവിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറക്കാനും കഴിയും. പാലാരിവട്ടം പാലം പുനർനിർമാണം നടക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക്​ ഗതാഗതക്കുരുക്ക്​ ഒഴിവാക്കി കളമശ്ശേരി കണ്ടെയ്​നർ റോഡ്​ മാർഗമെത്തി റോ റോ പ്രയോജന​പ്പെടുത്തി അതിവേഗം കടന്നുപോകാം. കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ചാകും സർവി​െസന്ന്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story