Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിലേക്ക് 10,600...

കൊച്ചിയിലേക്ക് 10,600 കോടിയുടെ നിേക്ഷപമെന്ന്​ മന്ത്രി

text_fields
bookmark_border
കൊച്ചി: കൊച്ചിയിലേക്ക് വരുന്നത് 10,600 കോടിയുടെ നിേക്ഷപം. സ്വകാര്യ മേഖലയിൽ വൻ വ്യവസായ സംരംഭങ്ങളാണ് കൊച്ചിയിലെത്തുന്നതെന്നും മന്ത്രി രാജീവ് നിയമസഭയെ അറിയിച്ചു. കഴിഞ്ഞ സർക്കാറി​ൻെറ കാലത്തും ഈ സർക്കാറി​ൻെറ കാലത്തുമായി കെ.എസ്.ഐ.ഡി.സിയുടെ ധനസഹായത്തോടെ സ്വകാര്യ മേഖലയിൽ വൻ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചു. കിൻഫ്ര കൊച്ചി അമ്പലമുകൾ പെട്രോ കെമിക്കൽ പാർക്കിൽ ബി.പി.സി.എലി​ൻെറ വികസന പദ്ധതികൾക്ക്​ 170 ഏക്കർ ഭൂമി അലോട്ട് ചെയ്തു. ഈ പദ്ധതി പൂർണ തോതിൽ സജ്ജമാകുമ്പോൾ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഈ സർക്കാറി​ൻെറ കാലത്ത് ഐ.ടി അധിഷ്ഠിത പദ്ധതിക്ക്​ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ ടാറ്റ കൺസൾട്ടൻസി സർവിസസ് എന്ന സ്ഥാപനത്തിന് കൊച്ചിയിലെ കാക്കനാ​െട്ട ഇലക്ട്രോണിക്​ മാനുഫാക്ചറിങ് ക്ലസ്​റ്ററിൽ 36 ഏക്കർ സ്ഥലം അലോട്ട് ചെയ്തു. പദ്ധതി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ 600 കോടിയുടെ നിക്ഷേപം വരും. കെ.എസ്.ഐ.ഡി.സിയുടെ ധനസഹായത്തോടെ ചെങ്ങന്നൂരിൽ തുടങ്ങിയ ഡോ. കെ.എം. ചെറിയാൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്​ എൻ.ആർ.ഐ നിക്ഷേപം ലഭിച്ചു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംരംഭങ്ങൾക്ക്​ അനുകൂലമാണ്. സംരംഭകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാവശ്യമായ ഘട്ടങ്ങളിൽ നിയമനിർമാണം അടക്കമുള്ള നടപടി സർക്കാർ സ്വീകരി​െച്ചന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story