Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോവിഡ്​ വീണ്ടും ...

കോവിഡ്​ വീണ്ടും 10,000 കടന്നു

text_fields
bookmark_border
കൊച്ചി: വീണ്ടും കോവിഡ്​ രോഗികളുടെ എണ്ണത്തിൽ പതിനായിരം കടന്ന്​ ജില്ല. 11224 പേർക്ക് ബുധനാഴ്​ച സ്ഥിരീകരിച്ചു. ഇതിൽ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ഒരാളാണ്​. സമ്പർക്കം വഴി 8097 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. 3093 പേർക്ക്​ രോഗ ഉറവിടമറിയില്ല. 33 ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. ബുധനാഴ്​ച 11,021 പേർ രോഗ മുക്തി നേടി. 10,801 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 11,818 പേരെ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 74354. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 71,599 ആണ്. ബുധനാഴ്​ച 1147 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 399 എണ്ണം ആദ്യ ഡോസാണ്​. ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 359 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story