Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജ്യത്ത്​ 10,000...

രാജ്യത്ത്​ 10,000 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയെന്ന്​ ഫ്ലിപ്കാര്‍ട്ട്

text_fields
bookmark_border
കൊച്ചി: കേരളം ഉള്‍പ്പെടെ രാജ്യത്തുടനീളം പതിനായിരത്തിലധികം കര്‍ഷകരെ പരിശീലിപ്പിക്കുകയും അവർക്ക്​ ദേശീയ വിപണന സംവിധാനത്തില്‍ പ്രവേശനം സാധ്യമാക്കുകയും ചെയ്​തെന്ന്​ ഓൺലൈൻ വിപണന ശൃംഖലയായ ഫ്ലിപ്കാര്‍ട്ട്​. കര്‍ഷക സമൂഹങ്ങള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കുമായി (എഫ്.പി.ഒ) സമഗ്രവും സുസ്ഥിരവുമായ പ്ലാറ്റ്ഫോം നിർമിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്ലിപ്കാര്‍ട്ട് ഗ്രോസറി ഒന്നിലധികം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ കൂട്ടായ്മകൾ സൃഷ്ടിച്ചതായും ഫ്ലിപ്കാര്‍ട്ട് ഗ്രൂപ് ചീഫ് കോര്‍പറേറ്റ് അഫയേഴ്സ് ഓഫിസര്‍ രജനീഷ് കുമാര്‍ വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എഫ്.പി.ഒകളെ സഹായിക്കാനും ചെറുകിട കര്‍ഷകരുടെ ഉൽപാദനം ശക്തിപ്പെടുത്താനും പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. ഉൽപന്ന ഗുണനിലവാരം, അസംസ്‌കൃത വസ്തുക്കളുടെ വിതരണം, റീപാക്കിങ്​ കേന്ദ്രങ്ങള്‍, പര്‍ച്ചേസ് തന്ത്രം, പര്‍ച്ചേസ് ഓര്‍ഡര്‍, പെയ്‌മെന്‍റ്​ നിബന്ധനകളും വ്യവസ്ഥകളും, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന പരിശീലനമാണ്​ നൽകുന്നത്​. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ എഫ്.പി.ഒകളുമായും ചെറുകിട കര്‍ഷകരുമായും ഫ്ലിപ്കാര്‍ട്ട് സഹകരിക്കുന്നുണ്ട്​. ഈ പങ്കാളിത്തത്തിലൂടെ, പയറുവര്‍ഗങ്ങള്‍, തിനകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ അതിന്‍റെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നുവെന്നും രജനീഷ് കുമാര്‍ അവകാശപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story