Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എം.ആർ.എൽ സൈക്കിൾ...

കെ.എം.ആർ.എൽ സൈക്കിൾ ഷെയറിങ് പദ്ധതിയിൽ 1000 സൈക്കിൾ കൂടി

text_fields
bookmark_border
കൊച്ചി: മെട്രോ റെയിൽ ലാസ്​റ്റ് മൈൽ കണക്ടിവിറ്റി വികസിപ്പിക്കുന്നതിൻെറ ഭാഗമായി സൈക്കിൾ ഷെയറിങ് പദ്ധതി വിപുലീകരിക്കുന്നു. ഇതിൻെറ ഭാഗമായി മെട്രോ സ്​റ്റേഷനുകളിൽ പാർക്കിങ്, ലോക്കിങ് സംവിധാനം എന്നിവ ഉപയോഗിച്ച് സൈക്കിൾ സ്​റ്റാൻഡുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് സൈക്കിളുകൾ ഇവിടെ സുരക്ഷ‍ിതമായി പാർക്ക് ചെയ്യാം. കെ.എം.ആർ.എല്ലും കൊച്ചിൻ സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡും ചേർന്ന് 1000 സൈക്കിളുകൾ കൂടുതലെത്തിക്കും. ചെലവ് കണക്കിലെടുത്ത് സേവന ദാതാക്കൾക്ക് സാമ്പത്തിക സഹായം നൽകുക, പദ്ധതി ലാഭകരമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളും ഡോക്കിങ്​ സ്​റ്റേഷനുകളും സുഗമമാക്കുക, യാത്രക്കാർക്ക് മിതമായ നിരക്കിൽ സൈക്കിൾ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് കാലത്ത് നഗരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. കൂടുതൽ സൈക്കിളുകൾ എത്തിക്കുന്നതോടെ 22 മെട്രോ സ്​റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കെ‌.എം‌.ആർ.‌എൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ബസ് സ്​റ്റാൻഡ്, ബോട്ട് ജെട്ടി, ഓഫിസ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, ടൂറിസ്​റ്റ് കേന്ദ്രങ്ങൾ, പാർക്കുകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിൾ ഡോക്കിങ് സ്​റ്റേഷനുകൾ സ്ഥാപിക്കും. ഇതിന് സന്നദ്ധമായ സ്ഥാപനങ്ങളിൽനിന്ന് കെ.എം.ആർ.എൽ അപേക്ഷ ക്ഷണിച്ചു. താമസക്കാർക്കും ജീവനക്കാർക്കും മെട്രോ സ്​റ്റേഷനിലെത്താൻ സഹായകമാകുമെന്നതാണ് അധികൃതർ ചൂണ്ടിക്കാട്ടുന്ന പ്രധാന ഉപയോഗം. താൽപര്യമുള്ളവർ contact@kmrl.co.in ലേക്ക് ഇ-മെയിൽ അയക്കുകയോ 0484-2846700 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story