Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനടന്നത്​ 100 ശതമാനം...

നടന്നത്​ 100 ശതമാനം വെബ് കാസ്റ്റിങ്​ പോളിങ്​

text_fields
bookmark_border
കൊച്ചി: പ്രശ്നങ്ങളില്ലാത്ത പഴുതടച്ച തെരഞ്ഞെടുപ്പ് നടത്തുന്നതിനായി തൃക്കാക്കരയിലെ മുഴുവൻ പോളിങ്​ ബൂത്തുകളിലും വെബ്കാസ്റ്റിങ്​ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമീഷൻ. സാധാരണ ഓരോ നിയോജക മണ്ഡലത്തിലും പകുതി ബൂത്തുകളിൽ മാത്രമാണ് കാമറകൾ വഴി നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കാറുള്ളത്. ഇത്തവണ മണ്ഡലത്തിലെ 239 പോളിങ്​ ബൂത്തുകളും ഇതിനായി സജ്ജമാക്കുകയായിരുന്നു. തൃക്കാക്കരയിലേത് സംസ്ഥാനത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട തെരഞ്ഞെടുപ്പായതിനാൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കൗളിന്‍റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ഈ സംവിധാനം ഒരുക്കിയത്. കലക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ സജ്ജീകരിച്ച വെബ് കാസ്റ്റിങ്​ സംവിധാനത്തിന്‍റെ കൺട്രോൾ റൂം വഴി എല്ലാ ബൂത്തുകളെയും തൽസമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ല കലക്ടർ ജാഫർ മാലിക്കിന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് കൺട്രോൾ റൂമിന്‍റെ പ്രവർത്തനം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, കലക്ടർ, നിരീക്ഷകർ തുടങ്ങിയവർ കൺട്രോൾ റൂം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. പോളിങിന്​ ശേഷം വോട്ടുയ​ന്ത്രങ്ങൾ മഹാരാജാസ് കോളജിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story