Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ബൈപാസ്:...

അങ്കമാലി ബൈപാസ്: ഭൂവുടമകളുടെ യോഗം 10ന്​

text_fields
bookmark_border
അങ്കമാലി: അങ്കമാലി ബൈപാസ് നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ യോഗം മേയ് 10ന് സി.എസ്.എ ഹാളിൽ വിളിച്ച് ചേര്‍ക്കുമെന്ന് റോജി എം. ജോൺ എം.എല്‍.എ അറിയിച്ചു. നിര്‍മാണ പുരോഗതി സംബന്ധിച്ച് എം.എല്‍.എയും കലക്ടര്‍ ജാഫര്‍ മാലിക്കും ആര്‍.ബി.ഡി.സി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ ഭൂവുടമകളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ബൈപാസ് നിർമാണത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്‍റെ 11(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുന്നതിലേക്കായി സീരിയല്‍ നമ്പർ, സര്‍വേ നമ്പര്‍, ഭൂമിയുടെ തരം, ഭുവുടമയുടെ പേര് വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനാണ് പ്രധാനമായും യോഗം വിളിക്കുന്നത്. ഭൂവുടമകള്‍ വസ്തുവിന്‍റെ കരം അടച്ച രേഖയും, സ്​കെച്ച്​, ആധാരത്തിന്‍റെ കോപ്പികളടക്കം കൊണ്ടുവരണമെന്ന് എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story