Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:41 AM IST Updated On
date_range 17 May 2022 5:41 AM ISTപുക്കാട്ടുപടിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം 10 പവനും 2500 രൂപയും മോഷണം പോയി
text_fieldsbookmark_border
കിഴക്കമ്പലം: പുക്കാട്ടുപടിയിൽ പട്ടാപ്പകൽ വീട് കുത്തി ത്തുറന്ന് മോഷണം. 10 പവനും 2500 രൂപയും മോഷണം പോയി. പുക്കാട്ടുപടി കാഞ്ഞിരത്താൻ മുകൾ നടുവിൽ വിജയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ 11നും വൈകീട്ട് 6.30നും ഇടയിലാണ് മോഷണം നടന്നത്. വിജയമ്മയും കുടുംബവും ഗർഭിണിയായ മകളെ ആലുവയിലെ ആശുപത്രിയിൽ കൊണ്ടുപോയി വൈകീട്ട് 6.30 ഓടെ തിരിച്ച് വീട്ടിലെത്തിയപ്പോൾ അടുക്കളയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കിടപ്പ് മുറിയിൽ കയറി അലമാരയുടെ പൂട്ട് തല്ലിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടി ക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ വാരി വലിച്ച് പുറത്തിട്ടിട്ടുണ്ട്. തടിയിട്ട പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story