Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:37 AM IST Updated On
date_range 15 May 2022 5:37 AM ISTമൂവാറ്റുപുഴ ബൈപാസ്: സ്ഥലം ഏറ്റെടുപ്പിന് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു 01.99.24 ഹെക്ടര്‍ ഏറ്റെടുക്കും
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ-മുറിക്കല്ല് ബൈപാസിന്‍റെ നിർണായ ചുവടുവെപ്പായി സ്ഥലം ഏറ്റെടുക്കാനുള്ള 11(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. മാറാടി, വെള്ളൂര്‍കുന്നം വില്ലേജുകളില്‍നിന്നായി 01.99.24 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിനായി കലക്ടറുടെ പ്രാഥമിക ഉത്തരവ് പുറത്തിറങ്ങി. നിലവും പുരയിടവും കെട്ടിടങ്ങളുമടക്കം മാറാടി വില്ലേജില്‍പെട്ട 01.86.78 ഹെക്ടറും വെള്ളൂര്‍കുന്നം വില്ലേജിലെ 00.12.46 ഹെക്ടറുമാണ് ഏറ്റെടുക്കുകയെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അറിയിച്ചു. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറടക്കം പ്രസിദ്ധീകരിച്ചു. പൊതുമരാമത്ത്, റവന്യൂമന്ത്രിമാരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നിർണായക ഉത്തരവിറക്കിയത്. മാറാടി വില്ലേജിലെ 130 കവലയില്‍ തുടങ്ങി മുറിക്കല്‍ പാലത്തില്‍ അവസാനിക്കുന്ന 1.8 ഹെക്ടര്‍ സ്ഥലവും പാലത്തിന് മറുവശത്ത് വെള്ളൂര്‍കുന്നം വില്ലേജില്‍പെട്ട സ്ഥലത്തിന്റെയും പരിശോധന നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story