Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപതെരഞ്ഞെടുപ്പ്...

ഉപതെരഞ്ഞെടുപ്പ് സമയത്ത് കെ-റെയിൽ കുറ്റിയിടൽ നിർത്തിയത്​ എന്തിനെന്ന് ചെന്നിത്തല

text_fields
bookmark_border
കൊച്ചി: കെ-റെയിൽ കേരളത്തിന്റെ വികസനമാണെങ്കിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കുറ്റിയിടൽ നിർത്തിയത്​ എന്തിനെന്ന് രമേശ് ചെന്നിത്തല. തൃക്കാക്കരയിൽകൂടി ജയിച്ചാൽ പാവപ്പെട്ടവന്റെ നെഞ്ചിൽക്കൂടി ഈ സർക്കാർ കുറ്റിയടിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കടവന്ത്ര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കാക്കര യു.ഡി.എഫിന്റെ നമ്പർ വൺ മണ്ഡലമാണ്. പി.ടി. തോമസ് നേടിയതിനെക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് ജയിക്കും. ശമ്പളക്കാർക്കൊഴികെ കേരളത്തിലാർക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടമെടുക്കുന്നത് കേമത്തരമായി കാണുന്നവരാണ് കേരളം ഭരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പാവങ്ങൾക്ക് നൽകിയിരുന്ന കിറ്റും പെൻഷനും നിർത്തലാക്കി. ജനങ്ങളെ കേൾക്കാൻ നേരമില്ലാത്ത മോദിക്കും പിണറായിക്കുമെതിരെ ജനം വോട്ട് കുത്തുമെന്നും രമേശ് പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ആന്റണി പൈനുതറ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ജോസഫ് വാഴക്കൻ, ഷാനിമോൾ ഉസ്മാൻ, ശ്രീനിവാസൻ കൃഷ്ണൻ, ഷിബു തെക്കുംപുറം, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, അജയ് തറയിൽ, ഐ.കെ. രാജു, പി.ഡി. മാർട്ടിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story