Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:45 AM IST Updated On
date_range 11 May 2022 5:45 AM ISTപൊതുമേഖല സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
text_fieldsbookmark_border
കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലി ശരിപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് യുവാവിൽനിന്ന് 4.78 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ജോലി തേടി കമ്പനിക്ക് മുന്നിലെത്തിയ സൂരജ് എന്ന യുവാവിൽനിന്നാണ് അതേ കമ്പനിയിലെ ക്ലാസ് ഫോർ ജീവനക്കാരൻ പല സമയത്തായി പണം തട്ടിയെടുത്തതായ പരാതി ഉയർന്നത്. ജോലിക്കായി കരാറുകാരെ തേടിയെത്തിയതാണ് യുവാവ്. ഈ സമയം ജീവനക്കാരന്‍റെ മുന്നിൽപെട്ട യുവാവ് കരാറുകാരെ ബന്ധപ്പെടാൻ ഫോൺ നമ്പർ ആവശ്യപ്പെട്ടു. ശരിയാക്കി തരാമെന്ന് പറഞ്ഞ് ജീവനക്കാരൻ യുവാവിൽനിന്ന് നമ്പർ വാങ്ങി ബന്ധപ്പെടുകയായിരുന്നു. കാഷ്വൽ ലേബർ തസ്തികയിൽ ഒഴിവുണ്ടെന്ന വാഗ്ദാനം നൽകി പണം ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് നൽകാനെന്ന പേരിലാണ് പണം വാങ്ങിയത്. കൂടാതെ ഹെൽത്ത് കാർഡ്, കാന്‍റീൻ സൗകര്യം എന്നിവക്കെല്ലാം പണം നൽകണമെന്നെല്ലാം പറഞ്ഞാണ് യുവാവിൽനിന്ന് പല ഘട്ടങ്ങളിലായി പണം വാങ്ങിച്ചെടുത്തത്. യുവാവ് ഏലൂർ പൊലീസിലും കമ്പനി വിജിലൻസിലും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story