Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:45 AM IST Updated On
date_range 11 May 2022 5:45 AM ISTതൈക്കൂടത്ത് കാർ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
പടം) മരട്: വൈറ്റില-അരൂര്‍ ദേശീയപാതയില്‍ തൈക്കൂടത്ത് കാര്‍ അപകടത്തില്‍പെട്ട് അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് അപകടത്തില്‍പെട്ടത്. ഇവര്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ നില ഗുരുതരമാണ്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. രാവിലെ 9.30 യോടെയാണ് അപകടം. വൈറ്റില ഭാഗത്തുനിന്ന് അരൂര്‍ ഭാഗത്തേക്കുവന്ന കാര്‍ തൈക്കൂടം പാലം കയറുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. പാലത്തിന് വശത്ത് സ്ഥാപിച്ച കുറ്റികളില്‍ ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂർണമായും തകര്‍ന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. EC-TPRA-2 Accident വൈറ്റില തൈക്കൂടത്തുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story