Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:44 AM IST Updated On
date_range 11 May 2022 5:44 AM ISTമലബാർ കൾചറൽ സെന്ററിന്‍റെ നേതൃത്വത്തിൽ സമൂഹ വിവാഹം
text_fieldsbookmark_border
കൊച്ചി: മലബാറിൽനിന്ന് കൊച്ചിയിലെത്തി സ്ഥിരതാമസമാക്കിയവരുടെ കാട്ടായ്മയായ മലബാർ കൾചറൽ സെന്ററിന്‍റെ (എം.സി.സി) നേതൃത്വത്തിൽ 10 നിർധന പെൺകുട്ടികളുടെ വിവാഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറ് മുസ്ലിം പെൺകുട്ടികളുടെയും നാല് ഹിന്ദു പെൺകുട്ടികളുടെയും വിവാഹമാണ് നടത്തുന്നത്. എല്ലാവർക്കും അഞ്ച് പവൻ വീതം നൽകും. എം.സി.സി കുടുംബസംഗമം 13ന് വൈകീട്ട് മൂന്നിന് ടൗൺ ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ ഒമ്പതിന് വിവാഹ സംഗമം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ മടവൂർ നിക്കാഹ് നടത്തും. എം.സി.സി ചെയർപേഴ്സൻ ബുഷ്റ റഷീദ്, കൺവീനർ വഹീദ കാസ്മി, ട്രഷർ ഖൈറുന്നീസ ജബ്ബാർ, ചീഫ് കോഓഡിനേറ്റർ മുഹമ്മദ് കമ്റാൻ, വി.പി. ചന്ദ്രൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story