Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:39 AM IST Updated On
date_range 11 May 2022 5:39 AM ISTപ്രചാരണം ആവേശമാക്കി ഉമ തോമസ്
text_fieldsbookmark_border
കാക്കനാട്: ഇടപ്പള്ളി ഭാഗത്തെ വിവിധ ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ചൊവ്വാഴ്ച പ്രചാരണം ആരംഭിച്ചത്. പിന്നീട് ഇടപ്പള്ളി കൊട്ടാരത്തിലും മംഗലത്ത് മനയിലും സന്ദർശനം നടത്തി. മാർത്താമ കോൺവെന്റ് സന്ദർശിച്ച് അന്തേവാസികളുമായി സമയം ചെലവഴിച്ചു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പി.ടി. തോമസ് പതിവായി ചായ കുടിക്കാനെത്തിയിരുന്ന ചങ്ങമ്പുഴ പാർക്കിന് സമീപത്തെ മൂപ്പന്‍റെ ചായക്കടയിലും ഉമ തോമസ് എത്തി ചായ കുടിച്ചു. പിന്നീട് തൃക്കാക്കര വെസ്റ്റ് ഭാഗത്ത് സന്ദർശനം നടത്തി. തോപ്പിൽ ജങ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിലും മരോട്ടിച്ചോട് ജങ്ഷനിലും വോട്ട് അഭ്യർഥിച്ചു. ഉച്ചക്ക് ശേഷം തൃക്കാക്കര നോർത്ത് ഭാഗങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് വോട്ട് അഭ്യർഥിച്ചത്. മനയ്ക്കൽ കടവ് ജങ്ഷൻ, വ്യാപാരസ്ഥാപനങ്ങൾ, മനയ്ക്കൽ കടവ് മന, വികാസ് ഭവൻ എന്നിവിടങ്ങളിലും പിന്തുണ ഉറപ്പാക്കി. വൈകീട്ട് ഇടപ്പള്ളി പള്ളിയിൽ ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന കോഴി നേർച്ചയിൽ പങ്കെടുത്തു. തുടർന്ന് പൂണിത്തുറ, കടവന്ത്ര, വെണ്ണല മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു. പഞ്ചപിടിച്ചും വോട്ട് തേടിയും ജോ ജോസഫ് കൊച്ചി: ചൊവ്വാഴ്ച രാവിലെ 10.30ന് ആലിന്‍ചുവട്ടിൽനിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പര്യടനം ആരംഭിച്ചത്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ എൽ.ഡി.എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. കാഡ്‌സ് ഫാർമേഴ്‌സ് അഗ്രി ഓര്‍ഗാനിക് ബസാറില്‍നിന്ന് ആരംഭിച്ച് ആലിന്‍ചുവട്ടിലെയും പാലാരിവട്ടത്തെയും വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യർഥിച്ചു. പാലാരിവട്ടം പൈപ്പ് ലൈൻ ഭാഗത്തെ കടയില്‍ വെച്ച് പരിചയപ്പെട്ട കാക്കനാട് സ്വദേശി റിസ്വാന്‍ ടി. ഖാദറുമായി പഞ്ച പിടിക്കുന്ന ഡോ. ജോ പ്രവർത്തകർക്കും വോട്ടർമാർക്കും കൗതുകമായി. അതിനിടെ വഴിയിൽ വെച്ച് കണ്ടുമുട്ടിയ തന്‍റെ രോഗിയും വോട്ടറുമായ ഷൈനിയോടും വോട്ടഭ്യർഥന നടത്തിയാണ് അദ്ദേഹം പര്യടനം തുടർന്നത്. പുതിയ റോഡ്, വെണ്ണല, ചക്കരപ്പറമ്പ് ഭാഗങ്ങളിലെ വിവിധ ആരാധാനാലയങ്ങളിലും സന്ദർശനം നടത്തി. ചക്കരപ്പറമ്പിൽ വ്യാപാര സ്ഥാപനങ്ങളിലും വിജയലക്ഷ്മി മെഡിക്കൽ സെന്ററിലുമെത്തി വോട്ട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story