Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:37 AM IST Updated On
date_range 11 May 2022 5:37 AM ISTസംസ്കൃത സർവകലാശാല കലോത്സവം ഇന്ന് മുതൽ
text_fieldsbookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കലോത്സവം 'മസാറ്റല്ലോ' ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കാലടി സർവകലാശാലയിൽ നടക്കുമെന്ന് യൂനിയൻ കലോത്സവ ജനറൽ കൺവീനർ കെ.വി. അഭിജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നിന് ടൗൺ ചുറ്റി ഘോഷയാത്ര നടക്കുന്നതോടെ കലോത്സവത്തിന് തുടക്കമാകും. തുടർന്ന് നടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ ഒമ്പത് മുതൽ കാമ്പസിലെ നാല് വേദികളിലായി വിവിധ കലാമത്സരങ്ങൾ അരങ്ങേറും. ഒമ്പത് സെന്‍ററുകളിൽനിന്നുള്ള 500ൽപരം വിദ്യാർഥികൾ പങ്കെടുക്കും. ചെറുകഥ, കവിത രചന, ഉപന്യാസ രചന, പെൻസിൽ സ്കെച്ച്, പോസ്റ്റർ നിർമാണം, ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, കഥക്, കൂത്ത്, മാർഗംകളി, തിരുവാതിര, ട്രൈബൽ ഡാൻസ്, ലളിതഗാനം, നാടൻപാട്ട്, പ്രസംഗം, മിമിക്രി, കഥാപ്രസംഗം, ഒപ്പന, മൂകാഭിനയം, നാടകം എന്നിവയിലാണ് പ്രധാന മത്സരങ്ങൾ. വെള്ളി രാത്രി 9.30ന് സമാപിക്കും. യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ ഇ.എസ്. അഹമ്മദ് കാസ്ട്രോ, ജനറൽ സെക്രട്ടറി മനുമോഹൻ, വൈസ് ചെയർപേഴ്സൻ വിജയലക്ഷ്മി ഡാലി, ജോ. സെക്രട്ടറി എം. അമൽ, എക്സിക്യൂട്ടിവ് അംഗം വി.ജി. ഗ്രീഷ്മ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
